തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി


തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി. കേരളാദിത്യപുരത്താണ് അപകടം. നാലാഞ്ചിറ സര്‍വ്വോദയ വിദ്യാലയത്തിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.


ഡ്രൈവറുടെ നില ഗുരുതരമാണ്. നിരവധി കുട്ടികള്‍ക്ക് സാരമായ പരുക്കേറ്റു. കുട്ടികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബസില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ഡ്രൈവര്‍. ബസ് ജെ.സി.ബി ഉപയോഗിച്ചാണ് മാറ്റിയത്.




Sharing is Caring