തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടിലേക്ക് ചാടി യുവാവ്


തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയ യുവാവിനെ രക്ഷപ്പെടുത്തി.ഒറ്റപ്പാലം സ്വദേശി മുരുകനാണ് സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയത്. ഇന്ന് രാവിലെ 11.45ഓടെയായിരുന്നു സംഭവം. സിംഹത്തിന്റെ കൂടിനു മുന്നിലെ മതില്‍ കടന്ന് കിടങ്ങിലേക്ക് ഇയാള്‍ ചാടുകയായിരുന്നു.


യുവാവിന്റെ മുന്നിലേക്ക് സിംഹം നടന്ന് വരുന്നത് കണ്ട സന്ദര്‍ശകര്‍ ബഹളം കൂട്ടുകയും വിവരം മൃഗശാല ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ ജീവനക്കാര്‍ കൂട്ടിനകത്തിറങ്ങി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.ആണ്‍സിംഹം കൂട്ടിലുണ്ടായിരുന്നെങ്കില്‍, ഒരുപക്ഷെ ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നില്ലെന്ന് മൃഗശാല ജീവനക്കാര്‍ പറഞ്ഞു.വീഴ്ചയില്‍ പരുക്കേറ്റ ഇയാളെ മൃഗശാല അധികൃതരും ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരുക്ക് ഗുരുതരമല്ല. ഇയാള്‍ക്ക് മാനസികപ്രശ്നങ്ങള്‍ ഉള്ളതായാണ് പൊലീസ് നല്‍കുന്ന വിവരം.




Sharing is Caring