താന്‍ ഇപ്പോഴും പാര്‍ട്ടില്‍ സജീവം, വിവാദങ്ങൾ മാധ്യമ സൃഷ്ടിയെന്ന് ഇ പി ജയരാജൻ


താന്‍ ഇപ്പോഴും പാര്‍ട്ടിയില്‍ സജീവമാണെന്നും, തന്നെക്കുറിച്ചുള്ള വിവാദങ്ങള്‍ എല്ലാം മാധ്യമ സൃഷ്ടിയാണെന്നും ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇന്നലെ കോഴിക്കോട് സി പിഎം സംഘടിപ്പിച്ച ഏക സിവില്‍കോഡ് വിരുദ്ധ സെമിനാറില്‍ ഇ പി ജയരാജന്‍ പങ്കെടുക്കാതിരുന്നത് വലിയ വിവാദമായിരുന്നു.


എം വി ഗോവിന്ദന്റെ നേതൃത്വത്തിലുളള സി പി എം സംസ്ഥാന കമ്മിറ്റിയോട്് ഇ പിക്കുള്ള വിയോജിപ്പ് മൂലമാണ് അദ്ദേഹം പങ്കെടുക്കാതിരുന്നതെന്നായിരുന്നു ആരോപണമുയര്‍ന്നത്.കോഴിക്കോട്ടെ പരിപാടി ഇടതുമുന്നണിയുടെ പരിപാടിയല്ല. അത് സി പി എം പരിപാടിയായിരുന്നു.


കേരളത്തില്‍ ഉള്ള പി ബി മെമ്പര്‍മാര്‍ ആയ വിജയരാഘവന്‍, എംഎ ബേബി തുടങ്ങിയവര്‍ പോലും ഈ പരിപാടിയില്‍ പങ്കെടുത്തില്ല. അത് കൊണ്ട് തന്റെ അസാന്നിധ്യം വലിയ കാര്യമാക്കേണ്ടതില്ല. പ്രത്യയശാസ്ത്രപരമായി യാതൊരു പ്രശ്‌നങ്ങളും തനിക്ക് പാര്‍ട്ടിയുമായിട്ടില്ലന്നും ഇ പി ജയരാജന്‍ പറഞ്ഞു.



Sharing is Caring