തളിപ്പറമ്പില്‍ ഗാന്ധിപ്രതിമ തകര്‍ത്ത ആള്‍ പിടിയില്‍


കണ്ണൂര്‍: തളിപ്പറമ്പ്‌ താലൂക്ക് ഓഫീസിന് മുന്നിലെ രാഷ്ട്രപിതാവിന്റെ പ്രതിമ തകര്‍ത്ത ആളെ പോലീസ് അറസ്റ്റ് ചെയ്തു.പരി യാരം ഇരിങ്ങല്‍ വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തിന് സമീപത്തെ പളളിക്കുന്നില്‍ പി ദിനേശന്‍ (42) ആണ് പിടിയിലായത്. ദിനേശനെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരുന്നു.


തളിപ്പറമ്പ്‌ താലൂക്ക് ഓഫീസ് വളപ്പിലെ ഗാന്ധിപ്രതിമക്ക് നേരെയാണ് ഇന്ന് രാവിലെ ആക്രമം നടന്നത്. കണ്ണട അടിച്ചു തകര്‍ത്തു കഴുത്തിലിട്ടിരുന്ന മാലയും വലിച്ചുപൊട്ടിച്ചു താഴേക്കെറിഞ്ഞ ഇയാള്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കുമ്ബോള്‍ നടന്നു പോകുകയായിരുന്നു.




Sharing is Caring