തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നതിനാല്‍ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു.തൂത്തുക്കൂടി, തിരുച്ചിറപ്പള്ളി ഉള്‍പ്പെടെ 12 ജില്ലകളിലാണ് അവധി. തമിഴ്നാടിന് പുറമെ പുതുച്ചേരിയിലും കാരയ്ക്കലിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
താമരഭരണി നദിയില്‍ ജലനിരപ്പ് ഉയർന്നതിനാല്‍ തൂത്തുക്കൂടിയില്‍ പ്രളയമുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുറ്റാലം, മണിമുത്താർ വെള്ളച്ചാട്ടങ്ങളില്‍ പ്രവേശനവിലക്കേർപ്പെടുത്തി.














