തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീളും; ഡിസംബറില്‍ നടത്താന്‍ സാധ്യത


തിരുവനന്തപുരം: കോവിഡ് സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടും. തീയതി പിന്നീട് നിശ്ചയിക്കും. ആരോഗ്യവിദഗ്ദ്ധര്‍, പൊലീസ് തുടങ്ങിയ വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ക്കുശേഷമായിരിക്കും തീയതി പ്രഖ്യാപിക്കുക. തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ച സര്‍വകക്ഷിയോഗത്തിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചും സര്‍ക്കാരുമായി അനൗപചാരിക കൂടിയാലോചന നടത്തിയുമായിരിക്കും അന്തിമ തീരുമാനമുണ്ടാവുക.


നവംബര്‍ അവസാനമോ ഡിസംബറിലോ വോട്ടെടുപ്പു നടത്താനാണ് സാധ്യത. അതേസമയം കോവിഡിന്റെ അതിവ്യാപനമുണ്ടായാല്‍ തിരഞ്ഞെടുപ്പ് വീണ്ടും നീട്ടി വെയ്ക്കും.




Sharing is Caring