തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ചൊവ്വാഴ്ച സന്നിധാനത്തെത്തും

പത്തനംതിട്ട: ശബരിമലയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ചൊവ്വാഴ്ച സന്നിധാനത്തെത്തും. ശബരിമലയില്‍ ഇപ്പേള്‍ കനത്ത ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ചൊവ്വാഴ്ച വൈകിട്ട് ഏഴിനാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള പൂജകള്‍ നടക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ഘോഷയാത്ര പമ്ബയിലെത്തുന്നത്. ഉച്ചകഴിഞ്ഞ് മൂന്നു മണിയ്ക്ക് പമ്ബ ഗണപതി ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ട് ഘോഷയാത്ര ശരംകുത്തിയില്‍ എത്തുന്നതാണ്. ഇവിടെ നിന്നു ദേവസ്വം ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു സന്നിധാനത്ത് എത്തിക്കുകയും ചെയ്യും.

ചൊവ്വാഴ്ച വൈകിട്ട് ചടങ്ങുകള്‍ക്ക് ശേഷം 27ന് ഉച്ചയ്ക്കു മണ്ഡലപൂജയും നടക്കും. അന്നു രാത്രിയാണ് നട അടയ്ക്കുന്നത്. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര പുറപ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *