ഡൽഹിയിൽ ചെറുഭൂചലനം; നാശനഷ്ടങ്ങളില്ല
ന്യൂഡൽഹി: ഡൽഹിയിൽ ചെറുഭൂചലനം. റിക്ടർസ്കെയിലിൽ 21. രേഖപ്പെടുത്തിയ ചെറുഭൂചലനമാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.02 ന് ആയിരുന്നു ഭൂചലനം.
പഞ്ചാബി ബാഗ് പ്രദേശത്ത് തറനിരപ്പിൽനിന്നും ഏഴു കിലോമീറ്റർ ഉള്ളിലായിരുന്നു പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല.

അഞ്ച് ഭൂകമ്പ മേഖലകളിൽ നാലാമത്തേതാണ് ഡൽഹി. എന്നാൽ ഡൽഹി ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമാകുന്നത് വളരെ അപൂർവമാണ്. മധ്യ ഏഷ്യയിലും ഹിമാലയത്തിലും എവിടെയെങ്കിലും ഭൂചലനമുണ്ടായാൽ ഡല്‍ഹിയിലും പ്രകമ്പനം അനുഭവപ്പെടാറുണ്ട്. ഫെബ്രുവരിയിൽ തജിക്കിസ്ഥാനിൽ ഭൂചലനമുണ്ടായതിനു പിന്നാലെ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.













