ഡൽഹി ചാവേർ ആക്രമണത്തിന് പിന്നിൽ അഫ്ഘാനിസ്ഥാൻ- പാക് അധീന കശ്മീർ കേന്ദ്രീകരിച്ച ജെയ്ഷെ ശൃംഖലയെന്ന് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ആക്രമണത്തിന് നിർദേശം നൽകിയ മൂന്ന് പേരെ തിരിച്ചറിഞ്ഞു. ഭീകരസംഘത്തിലെ പ്രധാനികൾ ഫൈസൽ ഇഷ്ഫാഖ് ഭട്ട്, ഡോ. ഉകാസ എന്നിവരും മൂന്നാമൻ ഹാഷിമുമാണ്. ഇരുവരും പാക് അധീന കശ്മീരിലും അഫ്ഗാനിസ്ഥാനിലുമാണെന്നാണ് കണ്ടെത്തൽ.
ആക്രമണത്തിന് തൊട്ട് മുൻപ് ഡോ. ഉമർ നബി ഇവരുമായി ഫോണിൽ സംസാരിച്ചിരുന്നു.ഇവർ സമൂഹമാധ്യമ അക്കൗണ്ടായ ടെലിഗ്രാം ചാറ്റുകൾ വഴിയായിരുന്നു നിർദേശങ്ങളും ഭീകരസംഘടനകളുടെ ഏകോപനവും നടത്തിയിരുന്നതെന്ന് കണ്ടെത്തിക്കഴിഞ്ഞു. ജെയ്ഷെ മുഹമ്മദ് ഹാൻഡ്ലർ ഹൻസുല്ലയുടെ ടെലിഗ്രാം ഗ്രൂപ്പിൽ ആരിഫ് നിസാർ സജീവമെന്ന് കണ്ടെത്തി.

ഇവരുടെ 2 ലക്ഷത്തിലധികം രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.കോളുകളുടെയും ചാറ്റുകളുടെയും ഫണ്ട് റൂട്ടുകളുടെയും ഡിജിറ്റൽ പാതകൾ പരിശോധിക്കുകയാണ്.













