ഡെങ്കിപ്പനി ബാധിച്ച വിദേശ വിനോദ സഞ്ചാരി മരിച്ച നിലയില്‍


ഡെങ്കിപ്പനി ബാധിച്ച വിദേശ വിനോദ സഞ്ചാരി മരിച്ച നിലയില്‍.അയര്‍ലന്‍ഡ് പൗരനായ ഹോളവെന്‍കോ (74) യെ ആണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്‌റ്റേയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പത്ത് ദിവസം മുമ്ബാണ് ഇയാള്‍ കൊച്ചിയില്‍ എത്തിയതെന്ന് പോലിസ് അറിയിച്ചു.


ഇതിന് മുമ്ബ് കേരളത്തിലെ പല സ്ഥലങ്ങളിലും പോയിട്ടാണ് കൊച്ചിയിലെത്തിയതെന്നാണ് വിവരം. ഇതിനിടെ ശനിയാഴ്ച ഇയാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ഹോളവെന്‍കോയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചു വരുകയാണ്.


ഇയാളുടെ മൃതദേഹം ഇപ്പോള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റു നടപടികള്‍ക്കായി ഡല്‍ഹിയിലെ അയര്‍ലാന്‍ഡ് എംബസിയുമായി അധികൃതര്‍ ബന്ധപ്പെടും.



Sharing is Caring