ഡുബ്രെയ്‌നയുടെ തിരിച്ച്‌ വരവ് വൈകും, ചെല്‍സിക്കെതിരെ കളിച്ചേക്കില്ല

മാഞ്ചസ്റ്റര്‍ സിറ്റി മധ്യനിര താരം കെവിന്‍ ഡു ബ്രെയ്‌നയുടെ പരിക്കില്‍ നിന്നുള്ള തിരിച്ചു വരവ് വൈകും. ഈ ശനിഴായ്ച്ച ബൗണ്മൗത്തിന് എതിരായ സിറ്റിയുടെ മത്സരത്തില്‍ താരത്തിന് കളിക്കാനാവില്ല എന്നുറപ്പാണു. ഡിസംബര്‍ 8 ന് നടക്കുന്ന നിര്‍ണായക ചെല്‍സി- സിറ്റി മത്സരവും താരത്തിന് നഷ്ടമായേക്കും.

ഈ സീസണില്‍ രണ്ട് തവണ കാലിന് പരിക്കേറ്റ താരത്തെ പെട്ടെന്ന് ടീമിലേക്ക് തിരിച്ചെത്തിക്കേണ്ട എന്നാണ് സിറ്റിയുടെ തീരുമാനം. ഈ സീസണ്‍ തുടക്കം മുതല്‍ താരം പരിക്കേറ്റ് പുറത്താണ്. നവംബര്‍ 1 ന് ഫുള്‍ഹാമിന് എതിരെ ലീഗ് കപ്പ് മത്സരത്തില്‍ താരം ഇറങ്ങിയെങ്കിലും വീണ്ടും പരിക്കേല്‍കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *