ഡീസല്‍ ട്രെയിനുകള്‍ സൃഷ്ടിക്കുന്ന മലിനീകരണത്തിന് വിട; ഹൈഡ്രജന്‍ ട്രെയിന്‍ ജര്‍മനിയില്‍ ഓടിത്തുടങ്ങി

ബെര്‍ലിന്‍: ലോകത്തിലെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ജര്‍മ്മന പുറത്തിറക്കി. ഡീസല്‍ ട്രെയിനുകള്‍ സൃഷ്ടിക്കുന്ന മലിനീകരണത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഈ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യ പുറത്തിറക്കിയത്.

ഫ്രഞ്ച് ടിജിവി നിര്‍മ്മാതാവായ അല്‍സ്റ്റോം ആണ് കൊറാഡിയ ഇലിന്റ്റ് ട്രെയിനുകള്‍ നിര്‍മ്മിച്ചത്. നീല നിറത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ ട്രെയിനുകള്‍ 100 കിലോമീറ്റര്‍ (62 മൈല്‍) ദൂരം യാത്ര ചെയ്താണ് പ്രവര്‍ത്തനം ആരംഭിച്ചത്. വടക്കന്‍ ജര്‍മ്മനിയിലെ സുക്‌സാവെന്‍, ബ്രെമെര്‍ഹാവെന്‍, ബ്രെമെര്‍വൊര്‍ഡെ എന്നീ നഗരങ്ങള്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള റൂട്ടുകളിലാണ് ഈ ട്രെയിന്‍ ഓടുന്നത്.

ഹൈഡ്രജന്റെയും ഓക്‌സിജന്റെയും സംയോജനത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഹൈഡ്രജന്‍ ട്രെയിനുകളില്‍ ഇന്ധന സെല്ലുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഈ പ്രക്രിയയിലൂടെ നീരാവി, വെള്ളം എന്നിവ മാത്രം പുറത്തേക്കുവിടുന്നു. മികച്ച രീതിയില്‍ ഹൈഡ്രജന്‍ ശേഖരിച്ചു സൂക്ഷിക്കുന്ന ഇന്ധന ടാങ്ക് ട്രെയിനിനുണ്ട്. ഫുള്‍ ടാങ്ക് ഇന്ധനം ഉപയോഗിച്ച് 1000 കിലോമീറ്റര്‍ ഓടാന്‍ ട്രെയിനു കഴിയും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *