ഡല്‍ഹി കാറിനുള്ളില്‍ മദ്ധ്യവയസ്ക്കന്‍ മരിച്ച നിലയില്‍


ഡല്‍ഹി കാറിനുള്ളില്‍ മദ്ധ്യവയസ്ക്കന്‍ മരിച്ച നിലയില്‍. ഡല്‍ഹിയിലെ ന്യൂ അശോക് നഗര്‍ ഏരിയയിലാണ് സംഭവം.ന്യൂ കോണ്ട്‌ലിയിലെ ജയ് അംബെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന സന്തോഷ് താക്കൂറാണ് (49) മരിച്ചത്.


കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ ന്യൂ അശോക് നഗര്‍ ഏരിയയില്‍ കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഒരാള്‍ കിടക്കുന്നത് പോലീസ് പട്രോളിംഗിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കാറിന്റെ ഡോറുകള്‍ പൂട്ടിയ നിലയിലായിരുന്നു. മദ്ധ്യവയസ്ക്കന് ചലനമൊന്നും ഇല്ലാതിരുന്നതിനാല്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും സന്തോഷിന്റെ വീട് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് വീട്ടില്‍ നിന്ന് കാറിന്റെ താക്കോല്‍ ശേഖരിച്ച്‌ കാറിന്റെ ഡോര്‍ തുറന്ന് നടത്തിയ പരിശോധനയില്‍ സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


സന്തോഷിന്റെ ശരീരത്തിന്റെ പുറത്ത് മുറിവുകളൊന്നുമില്ല. മരിച്ചയാളെ വീട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തില്‍ മരിച്ചയാള്‍ മദ്യപിച്ചിരുന്നതായി കുടുംബാംഗങ്ങളുടെ വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച്‌ 8 ന് രാവിലെ 10 മണിയോടെ ഭാര്യയോടും പെണ്‍മക്കളോടും വഴക്കിട്ട ശേഷം മരിച്ചയാള്‍ വീടുവിട്ട് പോയെന്നും അതിനുശേഷം കണ്ടെത്താനായില്ലെന്നും കണ്ടെത്തി. കാറില്‍ നിന്ന് ഉപയോഗിച്ച മദ്യക്കുപ്പിയും പോലീസ് കണ്ടെടുത്തു. സന്തോഷിന്റെ മൃതദേഹം എല്‍ബിഎസ് മോര്‍ച്ചറിയിലേക്ക് മാറ്റി.



Sharing is Caring