കൊച്ചി: ട്രോളിംഗ് കാലത്ത് സമ്പൂര്‍ണ മല്‍സ്യബന്ധന നിരോധനം നടപ്പാക്കണമെന്ന് ഹൈക്കോടതി. എല്ലാത്തരം ബോട്ടുകളും നിരോധന പരിധിയില്‍ ഉള്‍പ്പെടുത്തണം. മത്സ്യബന്ധന നിരോധനനിയമം കര്‍ശനമായി നടപ്പാക്കണമെന്നും ഹൈകോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.













