വാഷിങ്ടണ്‍: നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. സാമ്ബത്തിക, സുരക്ഷാ വിഷയങ്ങള്‍ ഇരുവരുടേയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന ആദ്യത്തെ ആഫ്രിക്കന്‍ നേതാവാണ് ബുഹാരിയെന്നത് പ്രത്യേകതയാണ്.
ആഫ്രിക്കന്‍ രാജ്യങ്ങളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ട്രംപിന് നേരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ട്രംപ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ആഫ്രിക്കന്‍ യൂണിയനും രംഗത്തെത്തിയിരുന്നു. ഇതിനുശേഷമാണ് ബുഹാരി വാഷിങ്ടണിലെത്തിയത്. ആഫ്രിക്കന്‍ നേതാവുമായി ട്രംപ് നടത്തുന്ന ചര്‍ച്ചയെ ലോകം ആകാംഷയോടെയാണ് ഉറ്റു നോക്കുന്നത്.

തീവ്രവാദത്തിനെതിരെ ഒരുമിച്ചുള്ള പോരാട്ടത്തിനാണ് ഇരുഭരണകൂടവും മുന്‍ഗണന നല്‍കുകയെന്നാണ് സൂചന. നൈജീരിയയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ കടുത്ത സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന ബൊക്കോ ഹറാം ബൊക്കോ ഹറാമിനെതിരായ നൈജീരിയ യു.എസില്‍ നിന്ന് സാമ്ബത്തിക സഹായം സ്വീകരിച്ചിരുന്നു.












