തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരിക്കെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. തിരുവനന്തപുരത്തെ അവലോകന യോഗത്തില്‍ നിന്ന് തച്ചങ്കരി ഇറങ്ങിപ്പോയതിനാണ് വിമര്‍ശനം. മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് മറുപടി നല്കാന് എംഡിയില്ലേയെന്ന് മന്ത്രി ചോദിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരും ഇറങ്ങിപ്പോയി.












