ഞാന്‍ പ്രകാശനിലെ പുതിയ ഗാനം പുറത്തിറങ്ങി


ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഞാന്‍ പ്രകാശന്‍. ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ബംഗാളി ഞാറ് പാട്ടാണ് പുറത്തിറങ്ങിയത്. ഷാന്‍ റഹ്മാന്‍ ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഹരി നാരായണന്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. ഷാന്‍ റഹ്മാനും, യദുവും കൂടിചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.


സത്യന്‍ അന്തിക്കാട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. ശ്രീനിവാസനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.




Sharing is Caring