ജോ​ര്‍​ജ് ബു​ഷ് സീ​നി​യ​റി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച


ഹൂ​സ്റ്റ​ണ്‍: അ​ന്ത​രി​ച്ച മു​ന്‍ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ബു​ഷ് സീ​നി​യ​റി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച. ഒ​ന്പ​തു മാ​സം മു​ന്പ് അ​ന്ത​രി​ച്ച ഭാ​ര്യ ബാ​ര്‍​ബ​റ​യു​ടെ​യും മൂ​ന്നു വ​യ​സു​ള്ള​പ്പോ​ള്‍ മ​രി​ച്ച മ​ക​ള്‍ റോ​ബി​ന്‍റെ​യും ക​ബ​റി​ട​ങ്ങ​ള്‍​ക്ക​ടു​ത്താ​ണ് ബു​ഷി​നെ​യും സം​സ്ക​രി​ക്കു​ന്ന​ത്. 41-ാം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ബു​ഷ്(94) വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ന്ത​രി​ച്ച​ത്.


ബു​ധ​നാ​ഴ്ച വാ​ഷിം​ഗ്ട​ണി​ലും വ്യാ​ഴാ​ഴ്ച ടെ​ക്സ​സി​ലു​മാ​യി ര​ണ്ടു​വ​ട്ടം അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍ ന​ട​ക്കും. വാ​ഷിം​ഗ്ട​ണി​ലെ നാ​ഷ​ണ​ല്‍ ക​ത്തീ​ഡ്ര​ലി​ല്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ 11നാ​ണ് അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. വാ​ഷിം​ഗ്ട​ണി​ലെ ക​ര്‍​മ​ങ്ങ​ളി​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പും ഭാ​ര്യ മെ​ലാ​നി​യ​യും അ​ട​ക്ക​മു​ള്ള​വ​ര്‍ പ​ങ്കെ​ടു​ക്കും.


വാ​ഷിം​ഗ്ട​ണി​ല്‍​നി​ന്നും വ്യാ​ഴാ​ഴ്ച രാ​വി​ലെ ബു​ഷി​ന്‍റെ മൃ​ത​ദേ​ഹം ടെ​ക്സ​സി​ലേ​ക്കു കൊ​ണ്ടു​വ​രും. ഹൂ​സ്റ്റ​ണി​ലെ സെ​ന്‍റ് മാ​ര്‍​ട്ടി​ന്‍ എ​പ്പി​സ്കോ​പ്പ​ല്‍ പ​ള്ളി​യി​ല്‍ രാ​വി​ലെ 10നാ​ണ് കു​ടും​ബാം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.

തു​ട​ര്‍​ന്ന് ടെ​ക്സ​സ് എ ​ആ​ന്‍​ഡ് എം ​യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ജോ​ര്‍​ജ് ബു​ഷ് പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ ലൈ​ബ്ര​റി ആ​ന്‍​ഡ് മ്യൂ​സി​യം വ​ള​പ്പി​ല്‍ ബു​ഷ് കു​ടും​ബ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​യി​രി​ക്കും ക​ബ​റ​ട​ക്കം. ബു​ഷി​നോ​ടു​ള്ള ബ​ഹു​മാ​നാ​ര്‍​ഥം ട്രം​പ് ബു​ധ​നാ​ഴ്ച സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.



Sharing is Caring