ജെറ്റ് എയര്‍വേയ്സിന് ആശ്വാസിക്കാം, ഏറ്റെടുക്കാന്‍ റിലയന്‍സ് ഗ്രൂപ്പ്

കൊച്ചി: ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാന സര്‍വീസായ ജെറ്റ് എയര്‍വേയ്‌സ് അടച്ചു പൂട്ടുകയാണ്. മൊത്തം ആഭ്യന്തര വിമാന യാത്രാ വിപണിയുടെ 18ശതമാനം മാര്‍ക്കറ്റ്‌ ഷെയറുള്ള കമ്ബനിയാണ് സാമ്ബത്തിക പ്രയാസങ്ങള്‍ മൂലം അടച്ചു പൂട്ടുന്നത്. എന്നാല്‍ പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ച ജെറ്റ്‌ എയര്‍വേയ്സിന് ആശ്വാസവുമായി മുകേഷ് അംബാനി. ജെറ്റ് എയര്‍വേയ്സിനെ റിലയന്‍സ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്.
ജെറ്റ്‌ എയര്‍വേയ്സിനെ ഏറ്റെ‌ടുക്കാനായുള്ള ബിഡില്‍ റിലയന്‍സ് ഗ്രൂപ്പ് പങ്കെടുത്തിരുന്നില്ല. എന്നാല്‍ അബുദാബി ആസ്ഥാനമാക്കിയുള്ള ഇത്തിഹാദ് എയര്‍വെയ്സുമായി ചേര്‍ന്ന് ഓഹരി എടുക്കുമെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ഇത്തിഹാദിന് ജെറ്റ് എയര്‍വെയ്സിന്റെ 24ഷതമാനം ഓഹരിയുണ്ട്. വിദേശ കമ്ബനികള്‍ക്ക് ഇന്ത്യന്‍ വിമാന കമ്ബനികളുടെ 49ശതമാനം ഓഹരികള്‍ സ്വന്തമാക്കാനേ സാധിക്കുകയുള്ളു. അതിനാല്‍ ഇത്തിഹാദിനൊപ്പം ചേര്‍ന്നാല്‍ റിലയന്‍സിന് ജെറ്രിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സാധിക്കും. പുറമെ പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യയുടെയും രക്ഷകനായി റിലയന്‍സ് മാറുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനായി കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നെങ്കിലും അത് ഫലം കണ്ടിരുന്നില്ല. ഭീമമായ കടബാധ്യത കാരണമാണ് നിക്ഷേപകര്‍ ഇതില്‍ നിന്ന് പിന്മാറുന്നത്. എസ്.ബി.ഐ ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ നേതൃത്വത്തിലാണ് ജെറ്ര്‌ എയര്‍വേയ്സിന്റെ ഓഹരികള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്. ഇതിനായി നിക്ഷേപകരെ ക്ഷണിച്ചപ്പോള്‍ ഇത്തിഹാദ് എയര്‍വേയ്സ് ഉള്‍പ്പെടെ നാല് വിമാന കമ്ബനികള്‍ രംഗത്തെത്തിയിരുന്നു. ജെറ്റിന്റെ സ്ഥാപകന്‍ നരേഷ് ഗോയലും സ്ഥലത്തുണ്ടായിരുന്നെങ്കിലും നിരവധിപേരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹം പിന്‍വാങ്ങുകയും ചെയ്തു.
ജെറ്റ് എയര്‍വേയ്സില്‍ നിന്ന് 8500കോടി രൂപയാണ് ബാങ്കുകള്‍ക്ക് ലഭിക്കാനുള്ളത്. ഇതില്‍ നല്ലൊരു ശതമാനം തുക എഴുതിതള്ളിയാല്‍ മാത്രമേ റിലയന്‍സ് ജെറ്രിനെ ഏറ്രെടുക്കാന്‍ സാദ്ധ്യതയുള്ളു. എയര്‍‌ ഇന്ത്യയുടെയും കാര്യത്തില്‍ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. 48,​781കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ കടബാദ്ധ്യത.

Spread the love

Leave a Reply

Your email address will not be published. Required fields are marked *