‘ജി സുധാകരന് പകരം എസ്ഡിപിഐക്കാരനോ?’ അമ്പലപ്പുഴയില്‍ തോല്‍ക്കുമെന്ന് പോസ്റ്റര്‍


അമ്പലപ്പുഴയിൽ മന്ത്രി ജി സുധാകരനെ തന്നെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ. സുധാകരനെ മാറ്റിയാൽ മണ്ഡലത്തിൽ തോൽക്കുമെന്ന് പോസ്റ്ററിൽ പറയുന്നു. ആലപ്പുഴ വലിയ ചുടുകാട്ടിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തിൽ പരിഗണിക്കുന്ന എച്ച് സലാം എസ്ഡിപിഐക്കാരനാണെന്നും പോസ്റ്ററിൽ പരാമർശമുണ്ട്.


രക്തസാക്ഷി മണ്ഡപത്തിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ആരാണ് പോസ്റ്റര്‍ പതിച്ചതെന്ന് വ്യക്തമല്ല. ഇന്ന് സിപിഎം ജില്ലാ കമ്മറ്റി യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും. ജി സുധാകരനും തോമസ് ഐസക്കിനും ഇളവ് നല്‍കി വീണ്ടും മത്സരിപ്പിക്കണമെന്ന് ആലപ്പുഴ ജില്ലാ നേതൃത്വം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. അതേസമയം രണ്ട് തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്താനാണ് സിപിഎം തീരുമാനം.

online news portal

അഞ്ച് മന്ത്രിമാര്‍ക്ക് ഇത്തവണ സീറ്റില്ല. മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരന്‍, സി. രവീന്ദ്രനാഥ്, എ.കെ ബാലന്‍, ഇ.പി ജയരാജന്‍ എന്നീ മന്ത്രിമാര്‍ക്കാണ് രണ്ട് തവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന മാനദണ്ഡ പ്രകാരം സീറ്റ് നഷ്ടമായത്. സിപിഎം സ്ഥാനാർഥി പട്ടികക്ക് പ്രാഥമിക രൂപമായി. ഇന്നും നാളെയുമായി ചേരുന്ന ജില്ലാ കമ്മിറ്റികൾ പട്ടിക സംബന്ധിച്ച് ചർച്ച ചെയ്യും. 8ന് അന്തിമ പട്ടിക പുറത്തിറക്കും.



Sharing is Caring