ജില്ലയിൽ രണ്ട് പുതിയ ശാഖകൾ തുറന്ന് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്


തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പുതിയ രണ്ട് ശാഖകൾ കാക്കനാടും തിരുവാണിയൂരിലും പ്രവർത്തനമാരംഭിച്ചു. തൃക്കാക്കര മുനിസിപ്പാലിറ്റിക്ക് എതിർവശമുള്ള കാക്കനാട് ശാഖ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷും തിരുവാണിയൂർ ശാഖ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ചെയർമാൻ പി ആർ രവി മോഹനും ഉദ്ഘാടനം ചെയ്തു.

തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ രാധാമണി പിള്ള, കൗൺസിലർ ദിലീപ് സി ടി, തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി ആർ പ്രകാശ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദാമ്മ നാരായണൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം വൈസ് പ്രസിഡന്റ് അസീസ് മൂലയിൽ, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുദേവ് കുമാർ വി, ബ്രാഞ്ച് ബാങ്കിങ് ഹെഡ് രജീഷ് കളപുരയിൽ എന്നിവർ പ്രസംഗിച്ചു.




Sharing is Caring