ജലാലാബാദ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ സുഷമ സ്വരാജ് ഇന്ന് സന്ദര്‍ശിക്കും


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജലാലാബാദില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സന്ദര്‍ശിക്കും. വൈകുന്നേരം ആറുമണിക്ക് ജവഹര്‍ലാല്‍ നെഹ്‌റു ഭവനിലാണ് യോഗം നടക്കുന്നത്.അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ 11 സിക്കുകാരുള്‍പ്പെടെ 19 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.


സംഭവത്തെ തുടര്‍ന്ന് ദുരന്തത്തില്‍ അനുശോചനമര്‍പ്പിക്കുന്നുവെന്നും ബന്ധുക്കളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും മന്ത്രി പറഞ്ഞു.ദുരന്തത്തില്‍ അനുശോചനം അര്‍പ്പിക്കുന്നു, ആക്രമണത്തിന് ഇരയായവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒപ്പം തന്നെയുണ്ട്, ജെഎന്‍ ഭവനില്‍ ഇന്ന് വൈകിട്ട് 6 മണിക്ക് ദുരന്തത്തില്‍ ഇരയായവരുടെ ബന്ധുക്കളെ കണ്ടുമുട്ടും, സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.




Sharing is Caring