ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം


കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം. കന്യാസ്ത്രീ സഞ്ചരിക്കാനിരുന്ന വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ നീക്കം നടത്തിയെന്നാണ് പരാതി. വൈദികന്റെ ബന്ധുവാണ് ബ്രേക്ക് തകരാറിലാക്കാന്‍ നിര്‍ദേശിച്ചതെന്ന് വെളിപ്പെടുത്തല്‍. മഠത്തിലെ ജീവനക്കാരനാണ് വധശ്രമം വെളിപ്പെടുത്തിയത്. മഠത്തിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


ഇതിന് മുമ്പും കന്യാസ്ത്രീക്കെതിരെ വധഭീഷണി ഉണ്ടായിട്ടുണ്ടെന്ന് സഹോദരന്‍ പറഞ്ഞു. കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്‍കി.




Sharing is Caring