കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് കൈമാറി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് റിപ്പോര്‍ട്ട് നല്‍കിയത്.
അതേസമയം കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന പൊലീസിന്റെ നോട്ടീസ് പ്രകാരം ബുധനാഴ്ച അന്വേഷണ സംഘത്തിന് മുമ്പില്‍ താന്‍ ഹാജരാകുമെന്നാണ് ബിഷപ്പ് പറഞ്ഞത്. ഇതിനായി 19ന് മുമ്പ് തന്നെ ബിഷപ്പ് കേരളത്തിലെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം.കേസില്‍ തെളിവുകളെല്ലാം ശേഖരിച്ച് വരികയാണ്. സംഭവത്തിന്റെ കാലപ്പഴക്കവും മൊഴികളിലെ വൈരുദ്ധ്യവുമാണ് കേസിന്റെ നടപടിക്രമങ്ങള്‍ വൈകുന്നതിന് കാരണമെന്ന് ഐ.ജി വിജയ് സാക്കറേ മാധ്യമങ്ങളോട് പറഞ്ഞു.













