ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമാക്കിയ യു.എസ് നീക്കത്തില്‍ ഇന്ത്യക്ക് സ്വതന്ത്ര നിലപാട്. ഫലസ്തീനിന്റെ കാര്യത്തില്‍ ഇന്ത്യക്ക് സ്വതന്ത്രവും സ്ഥിരതയുമുള്ള നിലപാടുണ്ടെന്ന് വിദേശ കാര്യ വക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചു.
ഇന്ത്യയുടെ താല്‍പര്യങ്ങളും കാഴ്ചപ്പാടുകളും അടിസ്ഥാനമാക്കിയാണ് ഈ നിലപാട് രൂപപ്പെടുത്തിയത്. അത് മറ്റൊരു മൂന്നാം ലോക രാജ്യത്തിന്റെ തീരുമാനത്തെ ആശ്രയിച്ചല്ലെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി.

ഇസ്രഈല്‍ തലസ്ഥാനം ജറൂസലമിലേക്കു മാറ്റാനുള്ള ട്രംപിന്റെ തീരുമാനം ലോകമെങ്ങും കനത്ത പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. കേവലം മുസ്‌ലിം രാഷ്ട്രങ്ങളുടെ പ്രശ്‌നമായി വിലയിരുത്തപ്പെട്ടിരുന്ന വിഷയത്തില്‍ ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും പ്രതികരിച്ചിരുന്നു.












