ജയിര്‍ ബോല്‍സൊനാരോ ബ്രസീലിന്റെ നാല്‍പ്പത്തിരണ്ടാമത് പ്രസിഡണ്ടായി ചുമതലയേറ്റു


ബ്രസീലിന്റെ നാല്‍പ്പത്തിരണ്ടാമത് പ്രസിഡന്റായി ജയിര്‍ ബോല്‍സൊനാരോ ചുമതലയേറ്റു. രാജ്യത്തെ പുനര്‍നിര്‍മിക്കാനുള്ള ഒരു അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നതെന്നും മൂല്യച്യുതികളില്‍ നിന്നും ശൂന്യമായ അവസ്ഥയില്‍ നിന്നും രാഷ്ട്രീയ ശരികളില്‍ നിന്നുമുള്ള മോചനമാണ് തന്റെ സ്ഥാനാരോഹണമെന്നും ജയിര്‍ പറഞ്ഞു. രാജ്യം ‘സോഷ്യലിസത്തില്‍ നിന്നും മോചനം നേടി’യെന്ന മുദ്രാവാക്യത്തോടെയാണ് ജയിര്‍ അധികാരത്തിലേറിയത്.


മുന്‍ പട്ടാള ക്യാപ്റ്റന്‍ കൂടിയായ ജയിറിന്റെ സ്ഥാനാരോഹണം ഒരു ലക്ഷത്തോളമാളുകള്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചാണ് നടന്നത്. വളരെ ചുരുങ്ങിയ വാക്കുകള്‍ മാത്രമാണ് ചടങ്ങില്‍ ജയിര്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കത്തിക്കുത്തേറ്റ തനിക്ക് അതിജീവിക്കാന്‍ കരുത്ത് നല്‍കിയതിന് ജയിര്‍ ദൈവത്തോട് നന്ദി പറഞ്ഞു. സ്ഥാനാരോഹണ ചടങ്ങില്‍ രാജ്യം നേരിടുന്ന അഴിമതി, അക്രമം, സാമ്ബത്തിക പ്രതിസന്ധി എന്നിവയില്‍ നിന്നുമൊക്കെ ജനങ്ങളെ രക്ഷിക്കാന്‍ എല്ലാ പാര്‍ലമെന്റംഗങ്ങളുടെയും പിന്തുണ അദ്ദേഹം ആവശ്യപ്പെട്ടു.




Sharing is Caring