ജമ്മുകാശ്മീരില്‍ ജയ്ഷെ മുഹമ്മദ് ഭീകരന്‍ പിടിയില്‍


ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ജയ്ഷെ മുഹമ്മദ് ഭീകരനെ പോലീസ് പിടികൂടി. ഇയാളില്‍ നിന്ന് നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തു.ബാരാമുള്ള സ്വദേശിയായ മൊഹാസിന്‍ മന്‍സൂറാണ് പിടിയിലായത്. ബാരാമുള്ള കേന്ദ്രീകരിച്ചായിരുന്നു ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ഡിജിപി ദില്‍ബാഗ് സിംഗ് അറിയിച്ചു.


കഴിഞ്ഞ ദിവസം ഗന്ദര്‍ബാല്‍ ജില്ലയിലെ ഗന്ദര്‍ബാല്‍ വനമേഖലയില്‍ ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കൂടുതല്‍ കമാന്‍ഡോകളെ വിന്യസിച്ചിരുന്നു. വനമേഖലയിലേക്ക് കമാന്‍ഡോ വിഭാഗത്തെ വിമാനത്തിലെത്തിച്ച്‌ എയര്‍ഡ്രോപ്പ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.ദുര്‍ഘടമായ സാഹചര്യത്തിലും ആക്രമണത്തിന് പരിശീലനം ലഭിച്ചിട്ടുളള കരസേനയുടെ പാരാ കമാന്‍ഡോകളെയാണ് വനമേഖലയില്‍ വിന്യസിച്ചിരിക്കുന്നത്.




Sharing is Caring