ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം 80,000 കോടി കടന്നു


ന്യൂഡല്‍ഹി: പ്രധാന്‍മന്ത്രി ജന്‍ധന്‍ പദ്ധതി പ്രകാരമുള്ള അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 80,000 കോടി രൂപകടന്നു.നോട്ട് അസാധുവാക്കലിനുശേഷമാണ് അക്കൗണ്ടുകളില്‍ നിക്ഷേപം കാര്യമായി വര്‍ധിച്ചത്. നോട്ട് അസാധുവാക്കിയ നവംബര്‍ 16ന് മുമ്പ്‌ 45,300 കോടിയായിരുന്ന നിക്ഷേപം താമസിയാതെ 74,000 കോടിക്കുമുകളിലെത്തി.


നിക്ഷേപത്തില്‍ പെട്ടെന്ന് കാര്യമായ കുറവുണ്ടായെങ്കിലും 2017 മാര്‍ച്ചുമുതല്‍ നിക്ഷേപത്തിന്റെ വരവില്‍ സ്ഥിരതയാര്‍ജിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.2017 ഡിസംബറോടെ 73,878.73 കോടിയായി കുറഞ്ഞ നിക്ഷേപം 2018 ഫെബ്രുവരിയോടെ 75,572 കോടിയിലെത്തി. കഴിഞ്ഞ മാസത്തോടെ 78,494 കോടിയായും ഉയര്‍ന്നു.


അക്കൗണ്ടുുകളുടെ എണ്ണത്തിലും കാരമ്യമായ വര്‍ധനവുണ്ടായി. 2017ന്റെ തുടക്കത്തില്‍ 26.5 കോടി അക്കൗണ്ടുകളാണുണ്ടായിരുന്നത്. 2018 ഏപ്രില്‍ 11ആയപ്പോള്‍ 31.45 കോടിയായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.



Sharing is Caring