‘ജനങ്ങളുടെ എതിർപ്പ് ഇത്രത്തോളം ബാധിക്കുമെന്ന് പ്രതീക്ഷിച്ചില്ല; മന്ത്രിമാരും പുനപരിശോധന നടത്തണം’; കെ ഇ ഇസ്മയിൽ

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മയിൽ. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രതിഫലിച്ചത് സർക്കാരിനോടുളള ജനങ്ങളുടെ എതിർപ്പെന്ന് കെ ഇ ഇസ്മയിൽ തുറന്നടിച്ചു. ജനങ്ങളുടെ എതിർപ്പ് ഇത്രത്തോളം ബാധിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ധാർഷ്ഠ്യമെന്ന തിരുവനന്തപുരം ജില്ലാ കൗൺസിൽ ഉയർത്തിയ വിമർശനങ്ങൾ തളളിക്കളയാൻ കഴിയുന്നതല്ലെന്ന് കെ ഇ ഇസ്മയിൽ പറഞ്ഞു. ജനങ്ങൾ പ്രതീക്ഷിക്കുന്ന നിലയിലേക്ക് വളരാൻ മന്ത്രിമാർക്ക് കഴിഞ്ഞില്ലെങ്കിൽ അത് ഭരണവിരുദ്ധവികാരമായി മാറുകയാണ് ചെയ്യുകയെന്ന് അദ്ദേം പ്രതികരിച്ചു.

മുഖ്യമന്ത്രി പറഞ്ഞ എളിമ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും ഉണ്ടായില്ലെന്ന് ഇതും തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്ന് കെ ഇ ഇസ്മയിൽ പറഞ്ഞു. മന്ത്രിമാരായി കഴിഞ്ഞാൽ പിന്നെ ആരോടും ബാധ്യതയില്ലെന്ന നിലയെടുത്താൽ പ്രതിസന്ധിയുണ്ടാകും. എല്ലാത്തിനും മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രിമാരും പുനപരിശോധന നടത്തണമെന്നും കെഇ ഇസ്മയിൽ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *