ജനങ്ങളുടെ അടിസ്​ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയം- ചിദംബരം


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരുടെ അടിസ്​ഥാന ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ പി.ചിദംബരം. സാമൂഹിക മാധ്യമങ്ങളില്‍ കേന്ദ്ര മന്ത്രിസഭക്ക്​ നല്‍കിയ റേറ്റിങ്ങ്​ ചൂണ്ടിക്കാട്ടിയാണ്​ ചിദംബരത്തി​​െന്‍റ ആരോപണം.


സാധാരണക്കാരുടെ അടിസ്​ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ്​ സാമൂഹിക മാധ്യമങ്ങള്‍ സര്‍ക്കാറിന്​ നല്‍കിയ റാങ്കിങ്ങ്​ കാണിക്കുന്നത്​. തൊഴില്‍ വകുപ്പ്​, കൃഷി വകുപ്പ്​, ഭവന വകുപ്പ്​, വിദ്യാഭ്യാസ വകുപ്പ്​, കുടിവെള്ള വിഭാഗം എന്നീ വകുപ്പുകള്‍ പരാജായമാണെന്നും ചിദംബരം ട്വീറ്റ്​ ചെയ്​തു.




Sharing is Caring