പ്രശസ്ത ഛായാഗ്രാഹകൻ വി ജയറാം അന്തരിച്ചു. 70 വയസ്സായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈദരാബാദിൽ ചികിത്സയിലായിരുന്നു.
മലയാളം, തെലുങ്ക്, തമിഴ് ഭാഷകൾക്ക് പുറമെ ബോളിവുഡിലും തന്റേതായ സ്ഥാനം അറിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സിനിമ മോഹം കാരണം തന്റെ പതിമൂന്നാം വയസ്സിൽ വീടുവിട്ടു മദ്രാസിലെത്തി. തുടർന്ന് ഏറെ പ്രതിസന്ധികൾക്കൊടുവിലാണ് അദ്ദേഹം സിഎൻമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്.

മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ നടന്മാർക്കൊപ്പം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചു. ആവനാഴി, 1921, ദേവസരം തുടങ്ങിയ ചിഗോത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് അദ്ദേഹമായിരുന്നു.













