ഛത്തീസ്ഗഡിലെ സുക്മയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 നക്‌സലുകള്‍ കൊല്ലപ്പെട്ടു


ഛത്തീസ്ഗഡിലെ സുക്മയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 നക്‌സലുകള്‍ കൊല്ലപ്പെട്ടതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ബിജാപൂര്‍-സുക്മ ജില്ലാ അതിര്‍ത്തിക്കടുത്തുള്ള വനത്തില്‍ രാവിലെ 9 മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്‌സലൈറ്റ് വിരുദ്ധ ഓപ്പറേഷനില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ഏറ്റുമുട്ടല്‍ നടന്നത്


വൈകുന്നേരം വരെ വെടിവയ്പ്പ് തുടര്‍ന്നതായി ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെടിവയ്പ്പില്‍ 12 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു.


പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഓപ്പറേഷനില്‍ ഉള്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Sharing is Caring