ചൈന മാസ്റ്റേഴ്സ് ബാഡിമിന്‍റണില്‍ സെമിഫൈനല്‍ ലക്ഷ്യമിട്ട് പി.വി. സിന്ധു ഇന്ന് കളത്തിലിറങ്ങും


ചൈന മാസ്റ്റേഴ്സ് ബാഡിമിന്‍റണില്‍ സെമിഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ പി.വി. സിന്ധു ഇന്ന് കളത്തിലിറങ്ങും.ക്വാർട്ടർ ഫൈനലില്‍ ദക്ഷിണ കൊറിയയുടെ ആൻ സെ യംഗിനെ ആണ് സിന്ധു നേരിടുക.ഒളിന്പിക്സില്‍ ഇരട്ട മെഡല്‍ ജേതാവായ വനിത സിംഗിള്‍സ് താരം സിന്ധു, ആറാം റാങ്കിലുള്ള തായ് എതിരാളിയായ പോണ്‍പാവീ ചോച്ചുവോംഗിനെ പരാജയപ്പെടുത്തിയാണ് ക്വാർട്ടറിലെത്തിയത്.


21-15, 21-15 എന്ന സ്കോറിനാണ് സിന്ധു വിജയിച്ചത്.പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്ക് രംഗിറെഡ്ഢി- ചിരാഗ് ഷെട്ടി സഖ്യം ഇന്ന് ക്വാർട്ടർ പോരിനിറങ്ങും. ചൈനയുടെ റെൻ സിയാംഗ്-സീ ഹാവോനാൻ സഖ്യത്തെയാണ് ഇന്ത്യൻ താരങ്ങള്‍ നേരിടുക.




Sharing is Caring