ചൈനീസ് ആപ്പുകള്‍ ഡിലീറ്റ് ചെയ്യുന്നവര്‍ക്ക് സൗജന്യ മാസ്‌ക് വിതരണവുമായി ബി.ജെ.പി എം.എല്‍.എ


ലഖ്‌നൗ: ചൈനീസ് ആപ്പുകള്‍ ഡിലീറ്റ് ചെയ്യുന്നവര്‍ക്ക് സൗജന്യമായി മാസ്‌ക് നല്‍കി ബി.ജെ.പി എം.എല്‍.എ. യു.പിയിലെ ബി.ജെ.പി എം.എല്‍.എയായ അനുപമ ജയ്‌സ്വാള്‍ ആണ് പുതിയ ക്യാമ്ബെയ്‌നുമായി രംഗത്ത് വന്നിരിക്കുന്നത്. ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെയാണ് ബി.ജെ.പി എം.എല്‍.എയുടെ പ്രചാരണം.


മഹിളാ മോര്‍ച്ചയുടെ സഹായത്തോടെയാണ് ക്യാമ്ബെയ്ന്‍ നടക്കുന്നത്. ഉത്തര്‍പ്രദേശിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ മന്ത്രിയായിരുന്നു അനുപമ. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒരു അഴിമതിക്കേസില്‍ പ്രതിയായതോടെ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു.


ജൂണ്‍ 29നാണ് ടിക് ടോക്, യു.സി ബ്രൗസര്‍, എക്‌സെന്‍ഡര്‍ ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഈ ആപ്പുകള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ച്‌ ഐ.ടി ആക്ടിന്‍െ്‌റ 69 എ വകുപ്പ് പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയത്.



Sharing is Caring