ചെമ്പിന്റെ ചേലുള്ള’; മരക്കാരിലെ പുതിയ ഗാനമെത്തുന്നു


ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ– പ്രിയദർശൻ കൂട്ടുക്കെട്ടിലെ ബിഗ് ബഡ്ജറ് ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ പുതിയ ഗാനം എത്തുന്നു. ‘ചെമ്പിന്റെ ചേലുള്ള’ എന്ന് ഗാനത്തിന്റെ ലിറിക്കൽ വീഡിയോ മെയ് 21ന് പകൽ 11 മണിക്കാണ് എത്തുന്നത്. ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം പങ്കുവെച്ചത്.


റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. എംജി ശ്രീകുമാർ, കെഎസ് ചിത്ര, ശ്രേയ ഘോഷാൽ, വിനീത് ശ്രീനിവാസൻ എന്നിവർ മരക്കാറിനായി പാടുന്നു.

online news portal

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകൻ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.



Sharing is Caring