ചെന്നൈ എയർഷോ ദുരന്തത്തിൽ സ്റ്റാലിൻ സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നു


ചെന്നൈയിലെ വ്യോമസേന എയർഷോ ദുരന്തത്തിൽ സ്റ്റാലിൻ സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നു. സംഭവത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി.


അഞ്ച് പേരുടെ ദാരുണ മരണത്തിന് കാരണമായ ദുരന്തം സർക്കാരിൻ്റെ കഴിവുകേടാണ് കാണിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ഉണ്ടായത് ദുരന്തം അല്ലെന്നും ഭരണകൂടം സ്പോൺസർ ചെയ്ത കൊലയാണെന്നും ബിജെപി ആരോപിച്ചു.


ദുരന്തത്തിന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഡിഎംകെ സർക്കാരും ഉത്തരവാദികളാണെന്ന് ബിജെപി ആരോപിക്കുമ്പോൾ, പല ക്ഷേത്രോത്സവങ്ങളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് ഡിഎംകെ ദുരന്തത്തെ നിസ്സാരവത്കരിച്ചു.

എന്നാൽ 13 ലക്ഷത്തോളം പേർ തടിച്ചുകൂടിയ പരിപാടിയിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ സർക്കാരിന് വന്‍വീഴ്ച ഉണ്ടായെന്ന ആക്ഷേപം ശക്തമാണ്. സ്ഥലത്ത് കുടിവെള്ളം പോലും ലഭ്യമായിരുന്നില്ലെന്ന് പരാതിയുമുണ്ട്.



Sharing is Caring