ചീഫ് എൻജിനീയർമാരെ സസ്പെൻഡ് ചെയ്ത ആഭ്യന്തര വകുപ്പിന്റെ നടപടിയിൽ മുഖ്യമ(ന്തി ഇടപെടുന്നു;പരാതി ആഭ്യന്തര സെ(കട്ടറിക്ക് കൈമാറി

അഴിമതി നടത്തിയത്തിന് ചീഫ് എഞ്ചീനിയർമാരെ സസ്പെൻഡ് ചെയ്ത ആഭ്യന്തര വകുപ്പിന്റെ നടപടിയിൽ മുഖ്യമ (ന്തി ഇടപെടുന്നു.സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ജലവകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ചീഫ് എൻഞ്ചിനിയർമാർ നൽകിയ പരാതി മുഖ്യ മ(ന്തി ആഭ്യന്തര സെ(കട്ടറിക്ക് കൈമാറി. പരാതി പരിശോധിക്കണമെന്നു ഉമ്മൻ ചാണ്ടി നിർദേശം നൽകി.കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പിന്റെ നടപടിക്കെതിരെ മന്ത്രിമാരായ പിജെ ജോസഫും ഇബ്രാംഹിംകുഞ്ഞും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇബ്രാഹിംകുഞ്ഞ് നേരിട്ടും ജോസഫ് ഫയല്‍ നോട്ടെഴുതിയുമാണ് പരാതി നല്‍കിയത്. തങ്ങളുടെ വകുപ്പില്‍ തങ്ങളോട് ചോദിക്കാതെ കൈകടത്തിയെന്നാണ് മന്ത്രിമാരുടെ പരാതി.വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമ്പോള്‍ തങ്ങളും അറിഞ്ഞിരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, നടപടി ആഭ്യന്തരമന്ത്രി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണെന്ന നിലപാടില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉറച്ചുനില്‍ക്കുകയാണ്.umman

Spread the love

Leave a Reply

Your email address will not be published. Required fields are marked *