ചിയാന്‍ വിക്രം വീണ്ടും മലയാളത്തിലേക്ക് !!!


തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് നടന്‍ ചിയാന്‍ വിക്രം മലയാളത്തിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഒരു പീരിയ‌ഡ് ചിത്രത്തിലൂടെ വിക്രം മലയാളത്തില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍‌ട്ട്. ഇക്കാര്യത്തെ കുറിച്ചുള്ള ഒദ്യോഗിക വിശദീകരണം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 1970ല്‍ മലപ്പുറത്ത് നടന്ന ഒരു സംഭവത്തെ കുറിച്ചാണ് ചിത്രം പറയുന്നത് എന്നാണ് സൂചന.


അന്‍വര്‍ റഷീദ് ഒരുക്കാന്‍ പോകുന്ന ഒരു പീരിയഡ് ചിത്രത്തിലൂടെയാണ് വിക്രത്തിന്റെ വരവെന്നാണ് സൂചന. 1970 കളില്‍ മലപ്പുറത്തു നടക്കുന്ന ഒരു കഥ പറയുന്ന ഈ ചിത്രം രചിക്കുന്നത് ഉണ്ട എന്ന മമ്മൂട്ടി ചിത്രം രചിച്ച ഹര്‍ഷാദ് ആണ്. വിക്രം ഇപ്പോള്‍ രാജേഷ് എം സെല്‍വ ഒരുക്കുന്ന തമിഴ് ചിത്രമാണ് ചെയ്യുന്നത്. കമലഹാസന്‍ ട്രിഡന്റ് ആര്‍ട്‌സുമായി ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രം ഡോണ്ട് ബ്രെത് എന്ന ഹോളിവുഡ് ചിത്രത്തിന്റെ തമിഴ് റീമേക് ആണ്.


ഫഹദ് ഫാസിലിനെ നായകനാക്കിയുളള ട്രാന്‍സ് എന്ന ചിത്രമാണ് അന്‍വര്‍ റഷീദ് ഇപ്പോള്‍ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത്. ട്രാന്‍സിനു ശേഷമായിരിക്കും വിക്രം ചിത്രത്തിലേക്ക് അന്‍വര്‍ റഷീദ് കടക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അടുത്ത വര്‍ഷം മാര്‍ച്ചിലായിരിക്കും അന്‍വര്‍ റഷീദിന്റെ ട്രാന്‍സ് തിയ്യേറ്ററുകളിലേക്ക് എത്തുക.

അമല്‍ നീരദ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വിന്‍സെന്റ് വടക്കനാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തില്‍ ഫഹദിനൊപ്പം നസ്രിയയും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ഫിലിം കൂടിയാണ് ട്രാന്‍സ്‌.



Sharing is Caring