ചിന്ത ജെറോമിന്റെ പിഎച്ച്ഡി റദ്ദ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ

യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി റദ്ദ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എം.എൽ.എ. എൽകെജി പരീക്ഷയ്ക്ക് പോലും വിശ്വാസ്യത ഉണ്ടായിരുന്ന കേരളത്തിൽ പിഎച്ച്ഡി യുടെ വിശ്വാസ്യത പോലും സർക്കാർ ഇല്ലാതാക്കിയെന്ന് വേണം മനസിലാക്കാൻ.

പാർട്ടിക്കാർ എന്ത് ചെയ്താലും അനുവദിക്കുന്ന സാഹചര്യത്തിലേക്ക് സർക്കാരിന്റെ പ്രവർത്തനം മാറിയിരിക്കുകയാണ്. തമാശയായി കാണേണ്ട വിഷയമല്ല ഇത്, ചിന്തയുടെ ഗൈഡ് ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദത്തോട് പ്രതികരിച്ച് ചങ്ങമ്പുഴയുടെ മകൾ ലളിത രം​ഗത്തെത്തിയിരുന്നു.

വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയെന്ന് പരാമർശമുള്ള പ്രബന്ധത്തിന് നൽകിയ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ലളിത ചങ്ങമ്പുഴ പറഞ്ഞു. ഗൈഡിന് പറ്റിയ പിഴവ് ക്ഷമിക്കാൻ ആവാത്തതാണ്. തെറ്റുപറ്റിയ പ്രബന്ധത്തിന് എങ്ങനെ ഡോക്ടറേറ്റ് നൽകാൻ കഴിയുമെന്നും ലളിത ചങ്ങമ്പുഴ ചോദിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *