ചരിത്ര ലാഭം നേടി എഫ്.എ.സി.ടിയ്ക്ക് അഭിനന്ദനങ്ങളുമായി മന്ത്രി പി രാജീവ്


ചരിത്ര ലാഭം നേടി എഫ്.എ.സി.ടിയ്ക്ക് അഭിനന്ദനങ്ങളുമായി മന്ത്രി പി രാജീവ്. 613 കോടി രൂപയുടെ ലാഭവും 6198 കോടി രൂപയുടെ വിറ്റുവരവുമാണ് ഈ സാമ്പത്തിക വർഷം എഫ് എ സി ടി ക്ക് ഉണ്ടായത്. ഒരു കാലത്ത് അടച്ചു പൂട്ടലിൻ്റെ വക്കത്തായിരുന്നു ഈ സ്ഥാപനം.കർഷക, തൊഴിലാളി, യുവജന , മഹിള, വിദ്യാർത്ഥി സംഘടനകളെല്ലാം പ്രക്ഷോഭരംഗത്തിറങ്ങി. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും രംഗത്തിറങ്ങി. അങ്ങനെയാണ് നയം മാറ്റാൻ കേന്ദ്ര സർക്കാർ തയ്യാറായതെന്നും മന്ത്രി പറഞ്ഞു. എങ്കിലും സാമ്പത്തിക പ്രതിസന്ധി തുടർന്നു.


എഫ്.എ.സി.ടിയുടെ ഭൂമി 245 കോടി നൽകി സംസ്ഥാന സർക്കാർ വ്യവസായ ആവശ്യത്തിന് വാങ്ങിയത് വഴി തിരിവായി.പ്രവർത്തന മൂലധന പ്രതിസന്ധിക്ക് അതോടെ പരിഹാരമായി. കിഷോർ റുംഗ്ദ എംഡി എന്ന നിലയിൽ മികവാർന്ന നേതൃത്വം നൽകി. ഓഫീസർമാരും തൊഴിലാളികളും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. അത് ചരിത്രനേട്ടത്തിലേക്ക് നയിച്ചുവെന്നും മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.




Sharing is Caring