ഗുരുവിന്റെ പ്രതിമ തകര്‍ത്തത്‌; മുഖ്യമന്ത്രി– ആർഎസ്എസ് ഗൂഢാലോചന-കോടിയേരി

തിരുവനന്തപുരം∙ കണ്ണൂരിൽ ആർഎസ്എസ്– പൊലീസ് ഒത്തുകളിയാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗുരുദേവ പ്രതിമ തകർത്തവരെ ജാമ്യം നൽകി വിട്ടയച്ചത് ഇതിനുദാഹരണം. മുഖ്യമന്ത്രി– ആർഎസ്എസ് ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്ത ആർഎസ്എസ് പ്രവർത്തകരെ ജാമ്യം നൽകി വിട്ടയച്ചതിനെതിരെയായിരുന്നു കോടിയേരിയുടെ പ്രതികരണം.

ഗുരുവിന്‍റെ പ്രതിമ തകര്‍ത്തതുമായി ബന്ധപ്പെട്ട് മൂന്ന് ആര്‍എസ്എസ്– ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വൈശാഖ്, റിഗില്‍, പ്രശോഭ് എന്നിവരാണ് പിടിയിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *