ഖാലിസ്ഥാന്‍ തീവ്രവാദികള്‍ സുവര്‍ണ ക്ഷേത്രം പിടിച്ചെടുത്തതുപോലെ ഒരു തന്ത്രമാണ് ശബരിമലയില്‍ ആര്‍എസ്എസ് ചെയ്യുന്നതെന്ന് കോടിയേരി

തിരുവനന്തപുരം: സ്ത്രീകളെ ശബരിമലയില്‍ കയറ്റാനുള്ള ശ്രമം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് ഖാലിസ്ഥാന്‍ മോഡല്‍ ശബരിമലയില്‍ നടത്താന്‍ ശ്രമിക്കുന്നുവെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യുവതികളെ ശബരിമലയില്‍ കയറ്റാനുള്ള ശ്രമം സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. മണ്ഡല മകരവിളക്ക് സമയത്ത് അങ്ങനെ ആരും അവിടെ വന്നിട്ടുള്ളതായും അറിയില്ലെന്നും കോടിയേരി പറഞ്ഞു. എല്‍ഡിഎഫ് ജനാധിത്യ മഹിളാ അസോസിയേഷനാ സ്ത്രീക്കള കയറ്റാന്‍ തീരുമാനിച്ചിട്ടില്ല. പിന്നെ എന്തിനാണ് സമരം ചെയ്യുന്നതെന്നും കോടിയേരി ചോദിച്ചു.

ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നത്. ഖാലിസ്ഥാന്‍ തീവ്രവാദികള്‍ സുവര്‍ണ ക്ഷേത്രം പിടിച്ചെടുത്തതുപോലെ ഒരു തന്ത്രമാണ് ശബരിമലയില്‍ ആര്‍എസ്എസ് ചെയ്യുന്നത്. സത്രീകളെയും കുട്ടികളെയും ഇതിനായി ഉപയോഗിക്കുന്നു. ജനാധിപത്യ വിശ്വാസികള്‍ അത് തിരിച്ചറിയണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനെ സ്വാധീനിച്ച് ടെലിവിഷന്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്നും മാധ്യമ പ്രവര്‍ത്തകരെയും പൊലീസുദ്യോഗസ്ഥകരെയും ഭീഷണിപ്പെടുത്തുന്നുവെന്നും കോടിയേരി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *