അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം ശിഖർ ധവാൻ. തനിക്ക് അവസരങ്ങൾ നൽകിയ ബി സി സി ഐക്കും തന്നെ പിന്തുണക്കുകയും സ്നേഹിക്കുകയും ചെയ്ത ക്രിക്കറ്റ് പ്രേമികൾക്കും അദ്ദേഹം നന്ദി പറഞ്ഞു.
പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ കൂടിയായ ശിഖർ ധവാൻ ഇന്ന് രാവിലെയാണ് എക്സ് പോസ്റ്റിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചത്.














