കോ​വി​ഡ് പ്ര​തി​രോ​ധം: സം​സ്ഥാ​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി


ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വൈ​റ​സ് വ്യാ​പ​ന​ത്തി​നെ​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. മ​ഹാ​മാ​രി​ക്കെ​തി​രാ​യ ഇ​ന്ത്യ​യു​ടെ നേ​ട്ട​ത്തി​ന് ആ​ഗോ​ള ശ്ര​ദ്ധ​യു​ണ്ട്. സം​സ്ഥാ​ന​ങ്ങ​ള്‍ യോ​ജി​ച്ച്‌ മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യു​ള്ള യോ​ഗ​ത്തി​ല്‍ മോ​ദി പ​റ​ഞ്ഞു.


രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലു​ള്ള മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്ക​ണം. തീ​വ്ര​വ്യാ​പ​ന​മു​ള്ള സ്ഥ​ല​ങ്ങ​ളേ​യും നേ​രി​ടേ​ണ്ട രീ​തി​യേ​യും കു​റി​ച്ച്‌ വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ട്. സാ​മ്ബ​ത്തി​ക​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വേ​ഗം കൂ​ടു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ പ​റ​ഞ്ഞു. സാ​മ്ബ​ത്തി​ക രം​ഗ​ത്ത് സ്തം​ഭ​നാ​വ​സ്ഥ വ​രാ​തെ നോ​ക്ക​ണം. കൂ​ടു​ത​ല്‍ മേ​ഖ​ല​ക​ളി​ലേ​ക്ക് രോ​ഗം പ​ട​രാ​തെ സൂ​ക്ഷി​ക്ക​ണം. മു​ന്നോ​ട്ടു​ള്ള പാ​ത യോ​ജി​ച്ച്‌ തീ​രു​മാ​നി​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യു​ള്ള യോ​ഗ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.


ഇ​ന്നു വൈ​കു​ന്നേ​രം മൂ​ന്നി​നു തു​ട​ങ്ങി​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യോ​ഗം തു​ട​രു​ക​യാ​ണ്. ലോ​ക്ക് ഡൗ​ണ്‍ ആ​രം​ഭി​ച്ച ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തു​ന്ന അ​ഞ്ചാ​മ​ത് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സാ​ണി​ത്.



Sharing is Caring