കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. തിരുവല്ല സ്വദേശിനിയായ ആനി മാത്യുവാണ് മരിച്ചത്. കുവൈത്ത് ബ്ലഡ് ബാങ്കില്‍ നഴ്സായിരുന്ന ആനി മാത്യു ജാബിര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. ഇതോടെ വൈറസ് ബാധിച്ച് കുവൈത്തില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി.













