ഇന്നലെ കോൺഗ്രസ് പ്രവർത്തകർ താമസിച്ച ഹോട്ടലുകളിൽ നടത്തിയ പരിശോധന സ്വാഭാവികമായി നടത്തിയ റെയ്ഡ് ആണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. ഹോട്ടലുകളിൽ കള്ളപ്പണം എത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയായിരുന്നു അത്. യുഡിഎഫ് പലരീതിക്കുള്ള പ്രസ്താവനകൾ ഇറക്കും അതിലൊന്നും യാതൊരു വസ്തുതയുമില്ല.
ഇലക്ഷനിൽ വിജയിക്കാൻ വേണ്ടി ഏത് തന്ത്രവും പയറ്റുന്നത് ആരെന്ന് കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും പികെ ശ്രീമതി പ്രതികരിച്ചു.സാമർത്ഥ്യം ഉള്ളവർക്ക് സാമർത്ഥ്യം പോലെ ചെയ്യാമല്ലോ. യുഡിഎഫ് നേതൃത്വം കള്ളപ്പണം വച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചാൽ ആരാണെന്ന് നോക്കിയല്ല കേരള പൊലീസ് വാതിൽ മുട്ടുന്നത്. ധർമ്മരാജന്റെ ആരോപണത്തിൽ ഷാഫി പറമ്പിൽ ഇതുവരെ മറുപടി പറയാൻ തയ്യാറായിട്ടില്ലെന്നും പികെ ശ്രീമതി കൂട്ടിച്ചേർത്തു.














