കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍


കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. പ്രതിയുടെ കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഡാന്‍സാഫ് സംഘത്തിനും ഫറോക്ക് പോലീസിനും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാള്‍ ബെംഗളുരുവില്‍ നിന്ന് ലഹരിയെത്തിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.


പോലീസ് പരിശോധനക്കെത്തിയപ്പോള്‍ കൂടെയുള്ള ആള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കോഴിക്കോട് നഗരത്തില്‍ നിന്നും ഡാന്‍സാഫ് സംഘം പിടികൂടുന്ന ആറാമത്തെ ലഹരിവേട്ടയാണിത്. ഓണം പ്രമാണിച്ചാണ് ഇത്തരത്തില്‍ ലഹരിയെത്തുന്നത്. നഗരത്തില്‍ ശക്തമായ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.


അതേസമയം തിരുവനന്തപുരത്ത് 58 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയിലായി. അറസ്റ്റിലായവര്‍ നേരത്തെയും ലഹരി കടത്ത് കേസിലെ പ്രതികളാണെന്ന് ഡാന്‍സാഫ് സംഘം പറഞ്ഞു. ബെംഗളുരുവില്‍ നിന്ന് എത്തിച്ച എംഡിഎംഎയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്



Sharing is Caring