കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചു:അന്വേഷണ സമിതിയെ നിയോഗിച്ചു


കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതി അന്വേഷിക്കാന്‍ മെഡിക്കല്‍ കോളജ് സമതിയെ നിയോഗിച്ചു.


അഡീഷണല്‍ സൂപ്രണ്ട്, ആര്‍.എം.ഒ, നഴ്സിങ് സൂപ്രണ്ട് എന്നിവരടങ്ങുന്നതാണ് സമിതി. ഇതിന്‍രെ റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു.


ശസ്ത്രക്രിയ കഴിഞ്ഞ് സര്‍ജിക്കല്‍ ഐ.സി.യുവിലേക്ക് മാറ്റിയ യുവതിയെ ആശുപത്രിജീവനക്കാരന്‍ പീഡനത്തിന് ഇരയാക്കിയെന്ന് യുവതി തന്നെ വെളിപ്പെടുത്തിയത് . ശസ്ത്രക്രിയയ്ക്കു ശേഷം മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ജീവനക്കാരന്‍ ഒളിവിലാണെന്ന പൊലീസ് പറഞ്ഞു.



Sharing is Caring