കോഴിക്കോട് ബീച്ചില്‍ ലയണ്‍സ് പാര്‍ക്കിന് സമീപം രണ്ട് കുട്ടികളെ കാണാതായി


കോഴിക്കോട് ബീച്ചില്‍ ലയണ്‍സ് പാര്‍ക്കിന് സമീപം രണ്ട് കുട്ടികളെ കാണാതായി. ഫുട്ബോള്‍ കളിക്കിടെ കടലിലേക്ക് വീണ ബോള്‍ എടുക്കുന്നതിനായി ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടാകുന്നത്. ഒളവണ്ണ സ്വദേശികളായ ആദില്‍ ഹസ്സല്‍, മുഹമ്മദ് ആദില്‍ എന്നിവരാണ് അപകടത്തില്‍ പെട്ടത്.


ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.അഞ്ച് കുട്ടികള്‍ ചേര്‍ന്ന് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ബോള്‍ കടലിലേക്ക് വീണു. തുടര്‍ന്ന് ഇവരില്‍ മൂന്നുപേര്‍ ബോളെടുക്കാനിറങ്ങി. ഇതില്‍ മൂന്നാമത്തെ കുട്ടിയെ മറ്റ് കുട്ടികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. മറ്റ് രണ്ട് കുട്ടികളെ കൈയ്യില്‍ കിട്ടിയിരുന്നെങ്കിലും തിരയല്‍പ്പെട്ട് കാണാതായി.എന്നാല്‍ പ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കുട്ടികളെ കണ്ടെത്താനായിട്ടില്ല.


സംഭവസ്ഥലത്ത് അഗ്നിശമനസേനയും പോലീസും എത്തിയിട്ടുണ്ട്. അതേസമയം കടലില്‍ ഇറങ്ങിയുള്ള രക്ഷാപ്രവര്‍ത്തനത്തിന് അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.



Sharing is Caring