കോഴിക്കോട് പേരാമ്പ്രയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു


കോഴിക്കോട്: പേരാമ്പ്രയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കല്ലോട് സ്വദേശി സിദ്ധാര്‍ഥിന് നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയാണ് സംഭവം. വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞതിന് ശേഷമാണ് വെട്ടിപരിക്കേല്‍പ്പിച്ചത്.


സിപിഐഎം ജില്ലാസെക്രട്ടറി പി. മോഹനന്റെ കുടുംബത്തെ ആക്രമിച്ചതിന് അറസ്റ്റിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകള്‍ കഴിഞ്ഞദിവസം ഒരുസംഘം അടിച്ചുതകര്‍ത്തിരുന്നു. ഇതിനു പ്രതികാരമായാണ് ആക്രമണമെന്നാണ് സൂചന.




Sharing is Caring